തുറവൂർ : സ്വകാര്യ ആംബുലൻസ് ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തുറവൂർ പഞ്ചായത്ത് വളമംഗലം തെക്ക് പുതുവൽ നികർത്ത് അരുൺജിത്തിനാണ് (30) പരിക്കേറ്റത്. തുറവുർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ ഇന്നലെ രാവിലെ 11നായിരുന്നു അപകടം. വളമംഗലത്തു നിന്ന് ചാവടിയിലെ സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു അരുൺജിത്ത്. കുത്തിയതോട് പൊലീസ് കേസെടുത്തു.