തുറവൂർ:കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ (മുത്തുപറമ്പ്) 27 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ.സ്ഥാനാർത്ഥി വി.ആർ.ബൈജു അസി.വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി പി.എസ്.വിപിന ചന്ദ്രന് പത്രിക സമർപ്പിച്ചു.ബി.ജെ.പി.ദക്ഷിണമേഖലാ പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ സെക്രട്ടറി ടി. സജീവ് ലാൽ, അരൂർ നിയോജക മണ്ഡലം ഭാരവാഹികളായ സി.മധുസൂദനൻ ,കെ.കെ.സജീവൻ, എസ്.ദിലീപ് കുമാർ, എൻ.രൂപേഷ്, സിജേഷ് ജോസഫ്, ആർ. ഹരീഷ്, എച്ച്. ബിനീഷ്, ആർ.ജയേഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.പഞ്ചായത്തംഗമായിരുന്ന കെ.പി.സി.സി.സെക്രട്ടറി എം.കെ.അബ്ദുൾഗഫൂർഹാജിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് .