photo

ചേർത്തല:മുനിസിപ്പൽ 14-ാം വാർഡ് മുക്കോംപറമ്പുവെളി അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും കലശവാർഷികവും തുടങ്ങി.എസ്.എസ്.അരുൺ ദീപ പ്രകാശനം നിർവഹിച്ചു.മുരളീധരൻ തന്ത്റി വിഗ്രഹപ്രതിഷ്ഠയും,എൻ.കെ.ശശിധരൻ വിഗ്രഹ സമർപ്പണവും നടത്തി.മധുമുണ്ടക്കയമാണ് യജ്ഞാചാര്യൻ.യജ്ഞദിനങ്ങളിൽ രാവിലെ മുതൽ പാരായണം,ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട് വൈകിട്ട് സത്സംഗം.10ന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് വിദ്യാഗോപാല മന്ത്രാർച്ചന.
11ന് ഉച്ചക്ക് 12ന് രുക്മിണീസ്വയംവരം,വൈകിട്ട് സർവ്വൈശ്വര്യപൂജ.12ന് രാവിലെ 10ന് കുചേലസദ്ഗതി.13ന് പുലർച്ചെ മൃത്യുഞ്ജയ ഹോമം,മഹാ സുദർശന ഹോമം,11ന് അവഭൃഥസ്‌നാനം,പൂമൂടൽ എന്നിവയോടെ യജ്ഞം സമാപിക്കും.14ന് രാവിലെ 6.30ന് കലശപൂജ,11.30ന് കലശാഭിഷേകം,വൈകിട്ട് 7ന് തളിച്ചുകുട.