ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൈതവന കോളനിയിൽ ഗ്രാമീണ കുടിവെള്ള പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ആനന്ദവല്ലി അദ്ധ്യക്ഷയായി. എം.എൽ.എ യുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാരിന്റെ വിഹിതത്തിൽ നിന്നാണ് പദ്ധതിക്കാവശ്യമായ തുകയായ പതിനാറ് ലക്ഷം രൂപ അനുവദിച്ചത്. പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് ചിങ്ങോലി, പഞ്ചായത്ത് അംഗങ്ങളായ സുശീല സോമരാജൻ, അമ്പിളി ദേവി, അസി. എക്സി. എൻജിനിയർ ജയപ്രകാശ്, എൻ. രാജ്‌നാഥ്, ശ്രീലത, പ്രമോജ് എന്നിവർ സംസാരിച്ചു.