ചേർത്തല : വൃക്കകൾ തകരാറിലായ എൻജിനിയറിംഗ് വിദ്യാർത്ഥി കാരുണ്യമതികളുടെ സഹായം തേടുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡ് പൊൻവേലിൽ ഗണേഷിന്റെ മകൻ അനന്തവിഷ്ണുവാണ് (22) മൂന്നു വർഷമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഒ പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട വൃക്കയാണ് ആവശ്യം. ഏഴു മാസമായി ആഴ്ചയിൽ മൂന്നു തവണ വീതം ഡയാലിസിസ് നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ കോളേജിൽ എൻജിനിയറിംഗ് അവസാന വർഷം പഠിക്കവേയാണ് രോഗം തിരിച്ചറിഞ്ഞത്. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ജീവൻ നിലനിറുത്താനുള്ള ശാശ്വത പരിഹാരം. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാരഥി സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ അനന്തവിഷ്ണുവിനെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്. ഫോൺ:7356361996.