ചാരുംമൂട്: വെട്ടിക്കോട്ട് ചാൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ആവശ്യപ്പെട്ടു.വെട്ടിക്കോട്ട് ചാൽ സന്ദർശിക്കവേ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം പദ്ധതിയുടെ നിർമ്മാണത്തിനിടെ തകർന്ന സംരക്ഷണഭിത്തിയും പദ്ധതി പ്രദേശവും അദ്ദേഹം നോക്കിക്കണ്ടു.
പദ്ധതി നടത്തിപ്പിൽ അഴിമതി നടന്നതായും, ചെളി കടത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ, കോശി.എം.കോശി, കെ. സാദിഖ് അലിഖാൻ ,കെ.ആർ.മുരളീധരൻ, ജി.വേണു, കെ.സണ്ണിക്കുട്ടി, മoത്തിൽ ഷുക്കൂർ തുടങ്ങിയവരും സുധീരനൊപ്പം ഉണ്ടായിരുന്നു.