ആലപ്പുഴ: ദുഷ്പ്രചാരണം നടത്തിയും ജനാധിപത്യ വിരുദ്ധ സമീപനത്തിലൂടെയുമാണ് മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. എൽ.ജെ.ഡി ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കണ്ടല്ലൂർ ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക്.പി.ഹാരിസ് സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. നസീർ പുന്നയ്ക്കൽ, ജി.ശശിധരപ്പണിക്കർ,ഗിരീഷ് ഇലഞ്ഞിമേൽ,എം.വി.ശ്യം,പി.എസ്.സുൽഫിക്കർ എന്നിവർ പങ്കെടുത്തു.