ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ദേശീയപാത നിലവാരത്തിൽ പുനർനിർമ്മിക്കുന്ന 11 റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. നിയുക്ത എം.പി അഡ്വ.എ.എം.ആരിഫ് അദ്ധ്യക്ഷത വഹിച്ചു. എസ്.രാധാകൃഷ്ണൻ, പ്രഭാ മധു,അഡ്വ.കെ.ടി.മാത്യു എന്നിവർ സംസാരിച്ചു. അഡ്വ.ഡി.പ്രിയേഷ്കുമാർ സ്വാഗതവും ദേശീയ പാത എക്സിക്യുട്ടീവ് എൻജിനിയർ എ.സിനി നന്ദിയും പറഞ്ഞു.
പുതിയ സങ്കേതിക വിദ്യ ഉപയോഗിച്ച് സി.ആർ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നിർമ്മിച്ചത്. ആലപ്പുഴ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മാരാരിക്കുളം വടക്കുപഞ്ചായത്തിലെ വടവൂർ-പൊക്ലാശേരി, മാരാരിക്കുളം പഞ്ചായത്ത് ഓഫീസ്-പാണാകുന്നം,വെറ്ററിനറി ഹോസ്പിറ്റൽ ചേന്നവേലി, ജനക്ഷേമം എസ്.എൽ പുരം, വേട്ടുപുറം പാണാ കുന്നം, നാടേക്കാട്ട് കോമളപ്പറമ്പ്,എൻ.എസ്.എസ് പൊക്ലാശേരി, കുരിശടി ചെട്ടിച്ചിറക്കവല എന്നീ റോഡുളാണ് പുനർനിർമ്മിക്കുന്നത്.17 കിലോമീറ്റർ റോഡിന് 20 കോടിയാണ് വകയിരുത്തിയത്.