ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജരും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്മായ കൊപ്പാറ എസ്.നാരായണൻ നായർ സ്മാരക അവാർഡിന് സാഹിത്യകാരൻ ബെന്യാമിനെ തിരഞ്ഞെടുത്തു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സ്കൂൾ സ്റ്റാഫ് അസോസിയേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
11 ന് രാവിലെ 10ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് മുൻ അംഗം ജോൺസൺ എബ്രഹാം അവാർഡ് സമ്മാനിക്കും.