tv-r

തുറവൂർ: എരുമകളുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതി വിളക്കു കാൽ ഇടിച്ചു തകർത്ത ശേഷം മറിഞ്ഞു. റോഡിൽ വീണ എരുമകൾ നാലുപാടും ചിതറിയോടി രക്ഷപ്പെട്ടു.

ദേശീയപാതയിൽ പട്ടണക്കാട് പൊന്നാംവെളി പാലത്തിന് സമീപം ഇന്നലെ രാവിലെ ഒൻപതിനായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തെ അറവുശാലയിലേക്ക് എരുമകളെ കൊണ്ടു പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും സാരമായി പരിക്കേറ്റു. ഇവർ തുറവുർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.