മാന്നാർ: പമ്പയാറിന്റെ തീരത്തു നിന്ന മുളക്കൂട്ടം ആറ്റിലേക്ക് മറിഞ്ഞു. കുരട്ടിക്കാട് ആറാം വാർഡിൽ ബണ്ട് റോഡ് തുടങ്ങുന്ന സ്ഥലത്ത് ആറ്റു തിട്ടയിൽ നിന്ന മുളക്കൂട്ടം മറിഞ്ഞ് ആറിന് കുറുകെ കിടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വള്ളത്തിൽ ഇതുവഴി കടന്നു പോകാൻ കഴിയാത്ത അവസ്ഥയായി. മഴ ശക്തി പ്രാപിക്കുമ്പോൾ ആറ്റുതിട്ടയ്ക്ക് മുകളിലുള്ള സ്ഥലങ്ങൾ കൂടി ഇടിഞ്ഞു ആറ്റിലേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.