ambalapuzha-news

അമ്പലപ്പുഴ : 'നിപ അറിയാം പ്രതിരോധിക്കാം" എന്ന സന്ദേശവുമായി തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എം .മുഹമ്മദ്കോയ, ഭരവാഹികളായ ജി. രാധാകൃഷ്ണൻ, നാസർ,മിനിമോൾ,ഷാം പ്രിയ തുടങ്ങിയവർ സംസാരിച്ചു.