അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാലാം വാർഡ് ചള്ളി കടപ്പുറത്ത് ഫിഷ് ലാന്റിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന വൈദ്യുതി പോസ്റ്റ് അപകടഭീതി സൃഷ്ടിക്കുന്നു.
10 മീറ്ററോളം കരയിലേക്ക് തിരമാല അടിച്ചു കയറിയാൽ പോസ്റ്റും കടലെടുക്കും. മത്സ്യത്തൊഴിലാളികൾ പുന്നപ്ര കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ചിട്ടും പോസ്റ്റ് നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടില്ല. പോസ്റ്റ് കടലെടുത്താൽ വൈദ്യുതി കമ്പികൾ കരയിൽ വീണ് ദുരന്തം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഇന്നലെ വൈകിട്ട് അഞ്ചിന് പോസ്റ്റിൽ നിന്ന് 20 മീറ്റർ വടക്കുഭാഗത്തായി കരയിൽ സൂക്ഷിച്ചിരുന്ന കാരിയർ വള്ളം കടലെടുത്തത് മുന്നറിയിപ്പായി.