അമ്പലപ്പുഴ : വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്കു പഞ്ചായത്ത് ഇരയ്യാശേരിൽ വീരപ്പൻ ഷൈജു എന്നു വിളിക്കുന്ന ഇമ്മാനുവൽ (26) ആണ് അറസ്റ്റിലായത്. ഗുജറാത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇമ്മാനുവൽ വിവാഹ സംബന്ധമായ ആവശ്യത്തിന് നാട്ടിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.