ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന വലിയ നടപ്പന്തലിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 10നും 10.30നും മദ്ധ്യേ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ക്ഷേത്രത്തിന് മുന്നിലായി 60 അടി നീളത്തിലും 40 അടി വീതിയിലും 26 അടി ഉയരത്തിലുമാണ് വലിയ നടപ്പന്തൽ നിർമ്മിക്കുന്നത്. ഗരുഡൻ തൂക്കം വഴിപാട് ക്ഷേത്ര നടയിൽ എത്തി അന്നംകുമ്പിടുന്നതിനുള്ള തരത്തിലാണ് വലിയ നടപ്പന്തലിന്റെ നിർമ്മാണം.ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കുന്നതിനും സൗകര്യപ്രദമായി പ്രാർത്ഥിക്കുന്നതിനും സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് വലിയ നടപ്പന്തലിന്റെ നിർമ്മാണമെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.