ആലപ്പുഴ: വാട്ടർ അതോറിട്ടി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയറും സ്വാതന്ത്ര്യസമരസേനാനി ജോസഫ് പുന്നൂരാന്റെ പുത്രനുമായ സക്കറിയ ബസാർ പുന്നൂരാൻസിൽ ബാബു ജെ. പുന്നൂരാൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ.
ടാൻസാനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ പ്രിൻസിപ്പൽ വാട്ടർ എൻജിനിയറായി പ്രവർത്തിച്ചിട്ടുണ്ട്. അപ്പെക് കേരള പ്രസിഡന്റ്, ആലപ്പുഴ രാമവർമ്മ ക്ലബ് വൈസ് പ്രസിഡന്റ്, റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ്, ട്രാവൻകൂർ ചേമ്പർ ഒഫ് കൊമേഴ്‌സ് ചെയർമാൻ, റോട്ടറി അസി. ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സെലീനാമ്മ പുന്നൂരാൻ. മക്കൾ : ബിബു പുന്നൂരാൻ (ഡയറക്ടർ, മെഡിവിഷൻ ഗ്രൂപ്പ് ഒഫ് കമ്പനീസ്), ബിജു പുന്നൂരാൻ (പ്രോജക്ട് മാനേജർ, മെട്രോ ലിങ്ക്‌സ് ടൊറൻഡോ, കാനഡ), ബിനു ടോം . മരുമക്കൾ : സൈബി (നെൽകോ ഗ്രൂപ്പ് തിരുവല്ല), സുജ , അഡ്വ. ടോം ജോസ് (മുൻ അഡിഷൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ).