fer

ഹരിപ്പാട് : ശക്തമായ കാറ്റിലും മഴയിലും ആറാട്ടുപുഴ കെ.എസ്.ഇ.ബി ഓഫീസിന്റെ മേൽക്കൂര പറന്നു പോയി. ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും ഫയലുകളും വെള്ളം കയറി നശിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ ശക്തമായ കാറ്റ് വീശിയപ്പോൾ മേൽക്കൂരയിലുണ്ടായിരുന്ന തകര ഷീറ്റ് പറന്നു പോയതോടെ മഴവെള്ളം ഓഫീസിനുള്ളിൽ നിറഞ്ഞു. പറന്ന് വീണ ഷീറ്റ് തട്ടി പരിക്കേൽക്കാതിരിക്കാൻ എ.ഇ ഉൾപ്പടെയുള്ള ജീവനക്കാർ ഓടി രക്ഷപ്പെട്ടു. കടലിനോട് ചേർന്ന സ്ഥലത്ത് വാടകക്കെട്ടിടത്തിലാണ് കെ.എസ്.ഇ.ബി ഓഫീസ് പ്രവർത്തിക്കുന്നത്.