ela

കുട്ടനാട്: പ്രമുഖ വള്ളംകളി കമന്റേറ്റർ ചമ്പക്കുളം ഇളംകുളം വീട്ടിൽ ജോസഫ് ഇളംകുളം (56) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്കയിൽ. പരേതനായ എ.കെ.ദേവസ്യയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഷീലമ്മ. മക്കൾ: ലിഷ (നൊവേഷ്യേറ്റ് സ്റ്റുഡന്റ്, കോതമംഗലം അഡറേഷൻ കോൺവെന്റ്), ലിസ, ലിസൺ.

നെഹ്രുട്രോഫി ഉൾപ്പെടെ കേരളത്തിലെ മിക്ക ജലോത്സവങ്ങളിലും ശ്രദ്ധേയനായ കമന്റേറ്ററായിരുന്നു. ആൾ ഇന്ത്യ റോഡിയോയ്ക്കു വേണ്ടിയും കമന്ററി പറഞ്ഞിരുന്നു. കേരള റോവിംഗ് ആൻഡ് പാഡ്‌ലിംഗ് ബോട്ട് ക്ലബ് അസോസിയേഷൻ, കേരള ബോട്ട് റേസ് ലീഡേഴ്‌സ് ഫൗണ്ടേഷൻ ഭാരവാഹി, എന്‍.ടി.ബി.ആർ സൊസൈറ്റി കമ്മിറ്റി അംഗം, നടുംഭാഗം പുത്തൻ ചുണ്ടൻ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, കേരള കോൺഗ്രസ് (സ്‌കറിയ ) സംസ്ഥാന കമ്മിറ്റി അംഗം, ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ് സ്‌കൂൾ പിടിഎ പ്രസിഡന്റ്, ജില്ലാ പ്രവാസി ചാരിറ്റി കൂട്ടായ്മ എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.