ed

ഹരിപ്പാട് : കാലവർഷം കനത്തതോടെ ആറാട്ടുപുഴയിൽ കടലേറ്റം ശക്തമായി. ഒരു വീട് തകർന്നു. ആറാട്ടുപുഴ പതിനേഴാം വാർഡ് ഒസന്റെ കിഴക്കതിൽ ഷറഫുദീന്റെ വീടാണ് തകർന്നത്. പതിനഞ്ചാം വാർഡ് തുണ്ടത്തിൽ പടീറ്റതിൽ അബ്ദുൽ റഷീദിന്റെ വീടിന്റെ മതിൽ തിരയിൽപ്പെട്ട് തകർന്നു. വലിയഴീക്കൽ ഭാഗത്തും ശക്തമായ കടലേറ്റം ഉണ്ടായി. കരയിലേക്ക് അടിച്ചു കയറിയ തിരയിൽ വെള്ളം

വലിയഴീക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഉള്ള റോഡിലൂടെയും ഹാർബർ റോഡിലൂടെയും ഒഴുകി. കടൽ ശാന്തമാകുന്നില്ലെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറെടുക്കുകയാണ് പല വീട്ടുകാരും .