ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജരും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കൊപ്പാറ എസ്.നാരായണൻ നായരുടെ സ്മരണാർത്ഥമുള്ള അവാർഡ് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മുൻ അംഗം ജോൺസൺ എബ്രഹാം സാഹിത്യകാരൻ ബെന്യാമിന് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഗീത അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ അവാർഡുകളും ചികിത്സാ സഹായ വിതരണവും സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ നിർവ്വഹിച്ചു. പ്രഥമാദ്ധ്യാപകൻ ജി.വേണു അനുസ്മരണ പ്രഭാഷണം നടത്തി. മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ പി.ടി.എ പ്രസിഡന്റ് എസ്. ജമാൽ, കെ.എൻ.അനിൽകുമാർ എന്നിവർ വിതരണം ചെയ്തു. പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി സി. അനിൽകുമാർ, കെ.എൻ.അശോക് കുമാർ, ജി.കെ.ജയലക്ഷ്മി, എ.ജി.മഞ്ജുനാഥ്, എം.എസ്.അമ്പിളി, ആർ.ശിവപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.