ജീവിതത്തിനും,മരണത്തിനുമിടയിൽ..., കടൽക്ഷോഭത്തെ തുടർന്ന് വീട്ടു സാധനങ്ങൾ മാറ്റുന്നതിനിടയിൽ ശക്തമായ തിരമാലയിൽ നിലംപൊത്തി അമ്പലപ്പുഴ പുതുവൽ സുദർശനന്റെ വീട്. അപകടത്തിൽ കുടുംബം തലനാരിടക്ക് രക്ഷപെട്ടു
അമ്പലപ്പുഴ പുതുവൽ ഭാഗത്തുണ്ടായ ശക്തമായ കടൽക്ഷോഭം ഭീതിയോടെ വീക്ഷിക്കുന്ന സമീപവാസികൾ. കടലാക്രമണത്തിൽ തകർന്ന അമീറിന്റെ വീടിനുള്ളിൽ നിന്നുള്ള കാഴ്ച.
ശക്തമായ കടൽക്ഷോഭത്തിൽ നിലംപൊത്താറായ അമ്പലപ്പുഴ പുതുവൽ രാജമണി ,സുരാജ് എന്നിവരുടെ വീടുകൾ.