ആലപ്പുഴ: എ.ഐ.ടി.യു.സി നേതാവായിരുന്ന എസ്.കരുണാകരക്കുറുപ്പിൻെറ സ്മരണയ്ക്കായി ജില്ലാ ലേബർ വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ പൊതുപ്രവർത്തക പുരസ്കാരത്തിന് ട്രേഡ് യൂണിയൻ നേതാവ് താവം ബാലകൃഷ്ണൻ അർഹനായി. 10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 26ന് രാവിലെ 10ന് ആലപ്പുഴ വൈ.എം.സി എ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിക്കുമെന്ന് ജില്ലാ ലേബർ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി.യു.അബ്ദുൾകലാം അറിയിച്ചു.