r

ഹരിപ്പാട്: കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്ന കടലേറ്റത്തിന് നേരിയ ശമനം ഉണ്ടായെങ്കിലും തീരദേശ വാസികളുടെ ദുരിതം ഒഴിയുന്നില്ല. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഉൾപ്പെടുന്ന തീരദേശ മേഖലയിൽ വേലിയേറ്റ സമയത്ത് തിരകൾ കരയിലേക്ക് അടിച്ചു കയറുന്നുണ്ട്. തറയിൽ കടവ് ഭാഗത്ത് റോഡ് ഇളകി. വലിയഴീക്കൽ തെക്ക് ഭാഗങ്ങളിൽ തിരയോടൊപ്പം അടിച്ചു കയറിയ മണ്ണ് റോഡിൽ നിരന്നത് ഗതാഗത തടസമുണ്ടാക്കി. ബസുകൾ അഴീക്കോടൻ നഗറിൽ യാത്ര അവസാനിപ്പിച്ചു മടങ്ങുകയാണ്.