obituary

ചേർത്തല : എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ പ്രസിഡന്റ് കെ.പി.നടരാജന്റെ ഭാര്യാമാതാവും തിരുവല്ല നഗരസഭ മുൻ കൗൺസിലർ മുഹമ്മ പള്ളിക്കുന്ന് സ്രാമ്പിക്കൽ പരേതനായ സുരേന്ദ്രന്റെ ഭാര്യയുമായ വനജാക്ഷിയമ്മ (93)നിര്യാതയായി.സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.പുന്നപ്ര വയലാർ സമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന പരേതനായ എൻ.പി.തണ്ടാരുടെ സഹോദരിയാണ്.മക്കൾ:ഐഷമ്മ (മുംബയ് ),ഉഷ, പ്രൊഫ.ഗീതാകുമാരി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ്,അമ്പലപ്പുഴ ),സീത (ചെന്നൈ).മറ്റ് മരുമക്കൾ:മുരളീധരൻ (ബാബു, മുംബയ് ),വി.എൻ.ചന്ദ്രമോഹൻ (റിട്ട.പ്രൊഫ. മഹാരാജാസ് കോളേജ് എറണാകുളം, സി.പി.എം മുഹമ്മ ലോക്കൽ കമ്മിറ്റിയംഗം) ,പ്രസന്നൻ (ചെന്നൈ).