ഹരിപ്പാട്: സഹകരണ വകുപ്പും സ്പോൺസേർഡ് ബാങ്കുകളും സംയുക്തമായി ചെറുതന പഞ്ചായത്തിൽ കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ചച്ച നാല് വീടുകളുടെ താക്കോൽദാനം ഇന്ന് വൈകിട്ട് 4ന് ചെറുതന മാടശ്ശേരി ലക്ഷംവീട് കോളനി ഗ്രൗണ്ടിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. നിയുക്ത എം.പി അഡ്വ.എ.എം. ആരിഫ് മുഖ്യപ്രഭാഷണം നടത്തും. 2147ാം നമ്പർ കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക്, 1449ാം നമ്പർ നമ്പർ കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക്, 731ാം നമ്പർ മുതുകുളം സർവ്വീസ് സഹകരണ ബാങ്ക്, 3354ാം നമ്പർ ഹരിപ്പാട് സർവ്വീസ് സഹകരണ ബാങ്ക് എന്നിവ ചേർന്നാണ് വീടുകൾ നിർമ്മിച്ചത്. ആയാപറമ്പ് പാലത്തറ കോളനിയിൽ ജാനമ്മ, ചെറുതന മാടശ്ശേരി ലക്ഷം വീട് ശിശുപാലൻ, അമ്മിണി, മധു.പി.കെ എന്നിവരാണ് ഗുണഭോക്താക്കൾ. ചടങ്ങിൽ എം.സത്യപാലൻ സ്വാഗതവും എം.പത്മകുമാർ നന്ദിയും പറയും. ടി.കെ ദേവകുമാർ, എ.കെ രാജൻ, സി.എൻ.എൻ നമ്പി, ബി.വേലായുധൻ തമ്പി, വി.ബി രത്നകുമാരി, കൃഷ്ണകുമാരി, പത്മജ, സുരേഷ് മാധവൻ, പി.എൻ ജയലക്ഷ്മി അമ്മ, ജോർജ് കെ.ജി, ചന്ദ്രശേഖരകുറുപ്പ്, എസ്.കൃഷ്ണകുമാരി അമ്മ, സുഹാസ് കുമാർ.ബി, പി.ഉദയകുമാർ, ജോൺ തോമസ്, ബിജു കൊല്ലശ്ശേരി, എൻ.സോമൻ, കാർത്തികേയൻ, എം.ആർ ഹരികുമാർ, പ്രണവം ശ്രീകുമാർ, അനിൽകുമാർ, പിങ്കിമോൾ, സിന്ധുകുമാരി, സുമി, ഗോപകുമാർ, സുഭാഷ് കുമാർ, ബൈജു രമേശ്, ശ്രീജിത്ത്, ശ്രീകുമാർ ഉണ്ണിത്താൻ, ആർ.രാജേഷ് എന്നിവർ സംസാരിക്കും.