tv-r

അരൂർ: കെ.എസ്.ആർ.ടി.സി.ബസിൽ വീട്ടമ്മയുടെ രണ്ടര പവന്റെ മാല കവർന്ന രണ്ട് നാടോടി യുവതികളെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി . .തമിഴ്നാട് ദിണ്ടിഗൽ ജില്ലയിലെ പഴനി അക്രവാൾ സ്ട്രീറ്റിൽ മിത്ര (35), പൂർണ്ണ (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ബസിൽ തിരുവിഴയിൽ നിന്ന് അരൂരിലേക്ക് പോകുന്നതിനിടെയാണ് കഞ്ഞിക്കുഴി ഷിജി നിവാസിൽ പ്രസന്ന (65) യുടെ കഴുത്തിൽ കിടന്ന മാല എരമല്ലൂർ കവലയിലെത്തിയപ്പോൾ നാടോടി സ്ത്രീകൾ പൊട്ടിച്ചെടുത്തത്. വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന് ബസ് നിറുത്തിയപ്പോൾ മറ്റ് യാത്രക്കാരും ഓടിയെത്തിയ നാട്ടുകാരും ചേർന്ന് യുവതികളെ തടഞ്ഞുവച്ചു അരൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ചിത്രം : അരൂർ പൊലീസിന്റെ പിടിയിലായ പൂർണ്ണയും മിത്രയും