അമ്പലപ്പുഴ: ലോക രക്തദാന ദിനത്തൊടനുബന്ധിച്ച് തെരുവിലെ മക്കൾ ചാരിറ്റി ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ, രക്തദാന സന്നദ്ധപ്രവർത്തകനും ഭിന്നശേഷിക്കാരനുമായി അജിത്ത് കൃപയെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ല പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം യു.എം. കബീർ, അഡ്വ.പ്രദീപ് കുട്ടാല, എസ്.കെ പുറക്കാട്, ജി. രാധകൃഷ്ണൻ, മിനിമോൾ എന്നിവർ പങ്കെടുത്തു.