മാരാരിക്കുളം:അധികാരവർഗത്തിന്റെ ആലസ്യമാണ് പാവങ്ങളുടെ പ്രശ്‌നപരിഹാരത്തിന് തടസമെന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു.കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന തീരവാസികൾക്ക് കൃപാസനം കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആലപ്പുഴ രൂപത ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അദ്ധ്യക്ഷത വഹിച്ചു.ഒറ്റമശേരി,ചെല്ലാനം,മറുവാക്കാട്,കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 20 മത്സ്യതൊഴിലാളികൾക്ക് ചേർത്തല തഹസിൽദാർ പി.ജി.രാജേന്ദ്രബാബു ധനസഹായം വിതരണം ചെയ്തു. കൃപാസനം ഡയറക്ടർ ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ,തങ്കച്ചൻ പനയ്ക്കൽ,സണ്ണി പരുത്തിയിൽ, എഡ്വേർഡ് തുറവൂർ,ടി.എക്‌സ്.പീറ്റർ,അലോഷ്യസ് തൈക്കൽ,ടിജോ ടി.ചാക്കോ,സിമി ഷിജു,ജോസ് എബ്രഹാം,ജോസി കണ്ടക്കടവ്, കെ.ജെ.സെബാസ്റ്റ്യൻ,ഹിരൺ സിമ്പോച്ചൻ,എ.എസ്.രാജൻ എന്നിവർ സംസാരിച്ചു.