ambalapuzha-news

അമ്പലപ്പുഴ: കേരള വിശ്വബ്രാഹ്മണ സമൂഹം അമ്പലപ്പുഴ, തകഴി, പുറക്കാട് മേഖലകളിലെ വാർഷിക പൊതുയോഗവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള കാഷ് അവാർഡ്, പഠനോപകരണ വിതരണവും അമ്പലപ്പുഴ പി.കെ മെമ്മോറിയൽ വായനശാല ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.എം. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. മണിയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ചിദംബരനാഥ്, മാതൃ മണ്ഡലം സംസ്ഥാന സെക്രട്ടറി സരിത ജയൻ, ട്രഷറർ നാഗപ്പൻ എന്നിവർ സംസാരിച്ചു.