fg

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ നങ്ങ്യാർകുളങ്ങര 274ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് കെ.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി. എം.ജി സർവ്വകലാശാല യിലെ ബി.എ.എൽ.എൽ.ബി കോഴ്‌സിന് രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗായത്രിദേവി.ആർ, 2018ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥകളിക്ക് എ ഗ്രേഡ് നേടിയ അനഘ ലാൽപണിക്കർ എന്നിവരെയും അനുമോദിച്ചു. ഒന്നുമുതൽ 10 വരെയുള്ള കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം യോഗം ഡയറക്ടർ പ്രൊഫ.സി.എം.ലോഹിതൻ നിർവ്വഹിച്ചു. യോഗം ഡയറക്ടർ ഡോ.ബി.സുരേഷ്കുമാർ, യൂണിയൻ കൗൺസിലർ പൂപ്പള്ളിമുരളി, വനിതാസംഘം കേന്ദ്ര സമിതി അംഗം അനിതാ അരവിന്ദ്, ശാഖാകമ്മിറ്റി അംഗങ്ങളായ ബാബു, മണിക്കുട്ടൻ, സുരേന്ദ്രൻ, ,മുരളി, കെ.മണിക്കുട്ടൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ഷീജാ യശോധരൻ, സെക്രട്ടറി എൽ.ബിന്ദു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.ജയൻ സ്വാഗതവും കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.