ambalapuzha-news

അമ്പലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിനോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രധാന ഡോക്ടർമാർ രാവിലെ 9 മുതൽ 2 മണിക്കൂർ ഒ.പി ബഹ്ഷ്ക്കരിച്ചു. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സർ ജൻസ് യൂണിയനും,പി. ജി. സ്‌റ്റുഡൻസ് യൂണിയനും ,ദന്തൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയനും പഠിപ്പ് മുടക്കി ആശുപത്രിയുടെ മുഖ്യ കവാടം വരെ പ്രകടനം നടത്തി. പണി മുടക്കിനെ തുടർന്ന് 1000 ൽ അധികം രോഗികൾ 2 മണിക്കൂറോളം വലഞ്ഞു. ഇന്നലെ പ്രധാന വിഭാഗങ്ങളുടെ ഒ.പി ദിവസമായിരുന്നതിനാൽ നിരവധി രോഗികളാണ് രാവിലെ മുതൽ പരിശോധനക്കെത്തിയത്.

പ്രകടനത്തിനു ശേഷം ഡോക്ടർമാർ 11 ഓടെ ഒ.പിയിലെത്തിയെങ്കിലും പകുതിയോളം പേരെ മാത്രമെ പരിശോധിക്കാനായുള്ളു.അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഡോക്ടർമാരായ അബ്ലുൾ സലാം, .നാസർ, നിമ മനോജ് ,ഷാജഹാൻ, ഹൗസ് സർജൻസ് യൂണിയൻ ചെയർമാൻ ജോസ് കുര്യൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.