g

ഹരിപ്പാട്: ഷോർട്ട് സർക്യൂട്ടി​നെത്തുടർന്ന് വൻ ദുരന്തം ഒഴിവായത് തലനാഴിഴയ്ക്ക്. ആറാട്ടുപുഴ എ.കെ.ജി നഗറിൽ പുത്തൻപുരയിൽ ഉദയന്റെ വീടിനകത്തെ മെയിൻ ഫ്യൂസ് മീറ്റർ ഉൾപ്പടെ കത്തി നശിച്ചു. മുറിക്കകത്തിരുന്ന അലമാരയും അഗ്നിക്കിരയായി. അലമാരയിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ, റേഷൻകാർഡ്‌, പത്രങ്ങൾ തുടങ്ങിയവ പൂർണമായും കത്തി നശിച്ചു. ഹരിപ്പാട് നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും അതിനുമുമ്പ് തന്നെ നാട്ടുകാർ തീ അണച്ചു. ആറാട്ടുപുഴ ഇലക്ട്രിസിറ്റി ഓഫീസിലെ ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധം പരിശോധിച്ചു. തൃക്കുന്നപ്പുഴ പൊലീസ്, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് മെമ്പർ സുനു ഉദയലാൽ എന്നിവർ സ്ഥലത്തെത്തി.