ambalapuzha-news

അമ്പലപ്പുഴ: അവശനിലയിൽ കണ്ടെത്തിയ വൃദ്ധനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ ഉച്ചയോടെ തോട്ടപ്പള്ളി മാത്തേരി ജംഗ്ഷനിൽ അവശനിലയിൽ കണ്ട മാരാരിക്കുളം സ്വദേശിയായ ജോസഫിനെയാണ് (75) അമ്പലപ്പുഴ എസ് .ഐ പി. ടി .ജോണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ രാജേഷ് ഗോപിയാണ് വിവരം അമ്പലപ്പുഴ പൊലീസിനെ അറിയിച്ചത്.