photo
ഐ.എം.എയുടെ നേതൃത്വത്തിൽ ചേർത്തലയിൽ നടത്തിയ പ്രതിഷേധ റാലി

ചേർത്തല:ബംഗാളിൽ ഡോക്ടർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഐ.എം.എ യുടെ നേതൃത്വത്തിൽ ചേർത്തലയിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി.സമ്മേളനത്തിൽ ഡോ.ഷാജുമാത്യു അദ്ധ്യക്ഷനായി.സുധീപ്,വി.വി.ഹരിദാസ്,കെ.ഷൈലമ്മ,.ഗംഗാധരൻ,അനിൽവിൻസെന്റ്,പ്രഭാ.ജി.നായർ
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഭാരവാഹികളായ ഡോ.വേണുഗോപാൽ,ഡോ.സുരേഷ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.പ്രതിഷേധത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ ഒരു മണിക്കൂറോളം ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ചു.സ്വകാര്യ പ്രാക്ടീസും ഒഴിവാക്കി.