a

മാവേലിക്കര: കേരളപാണിനി എ.ആർ രാജരാജവർമ്മയുടെ മലയാളത്തിലെ ആദ്യത്തെ പ്രീറൊമാന്റിക് കാവ്യമെന്ന് കരുതുന്ന മലയവിലാസം എന്ന ലഘുഖണ്ഡകാവ്യത്തിന്റെ സംഗീതാവിഷ്‌കാരം ആദ്യമായി അരങ്ങിലെത്തുന്നു. കെ.പി.എ.സി കലേശനും ആർ.ഭാസ്‌കരനുമാണ് മലയ വി​ലാസത്തി​ന് സംഗീതരൂപം നൽകുന്നത്. മോഹനം ,കാനഡ, കല്യാണി, അമൃതവർഷിണി, ശുഭപന്തുവരാളി എന്നീ അഞ്ചു രാഗങ്ങളിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. മാവേലിക്കര എ.ആർ സ്മാരകത്തിൽ നടന്ന നല്ല മലയാളം ക്യാമ്പുകളുടെ ഉദ്ഘാടന ചടങ്ങിലാണ് കാവ്യത്തിന്റെ സംഗീതരൂപം മാവേലിക്കര ഗവ.ഗേൾസ് എച്ച്.എസിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു.

നല്ല മലയാളം ക്യാമ്പുകളുടെ ഉദ്ഘാടനം മാവേലിക്കര ബിഷപ് മൂർ കോളേജ് മലയാളം വിഭാഗം മുൻ അദ്ധ്യക്ഷൻ ഡോ.ആർ.ഹരീഷ്ചന്ദ്രൻ നിർവഹിച്ചു. സ്മാരകം ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ അദ്ധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടി​വംഗം ശിവരാമൻ ചെറിയനാട്, രത്‌നം രാമവർമ തമ്പുരാൻ, ഡി.തുളസീദാസ്, പ്രൊഫ..വി.സി ജോൺ, എസ്.സോമശർമ, മുതുകുളം മോഹൻ ദാസ്, ഇലിപ്പക്കുളം രവീന്ദ്രൻ, വർഗീസ് കുറത്തികാട്, കെ.കുഞ്ഞുകുഞ്ഞ്, കെ.പി.എ.സി കലശൻ, ആർ.ഭാസ്‌കരൻ, സവിത ടീച്ചർ എന്നിവർ സംസാരിച്ചു. പ്രൊഫ.വി.ഐ ജോൺസൺ സ്വാഗതവും സ്മാരകം സെക്രട്ടറി പി.പ്രമോദ് നന്ദിയും പറഞ്ഞു.