ambalapuzha-news

അമ്പലപ്പുഴ : ഐ ആം ഫോർ ആലപ്പി പദ്ധതി പ്രകാരം പുന്നപ്ര ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സബ് കളക്ടർ കൃഷ്ണ തേജ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പുന്നപ്ര ക്ഷീര സംഘം പ്രസിഡന്റ്‌ വി. ധ്യാനസുതൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര സംഘം സെക്രട്ടറി ടി.ലക്ഷ്മിദേവി, ബോർഡംഗങ്ങളായ ബി.സുശീല ,ആശാ ദേവി, എ.സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.