മാന്നാർ: ജില്ലാപഞ്ചായത്തും ക്ഷീരവികസനവകുപ്പിന്റെയും നേതൃത്വത്തിൽ ചെന്നിത്തല പഞ്ചായത്ത് ചെറുകോൽ ക്ഷീരോല്പാദക സഹകരണ സംഘത്തിൽ കർഷക സമ്പർക്ക പരിപാടിയും റിവോൾവിംഗ് ഫണ്ട് വിതരണവും നടത്തി. ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം പി.ബി സൂരജ്, കെ.പി സേവ്യർ, ഗിരിജ ശിവകുമാർ, അനുവസന്ത്, പ്രസന്നകുമാർ, എ.എൻ തോമസ് സംഘം പ്രസിഡന്റ് ജി ശങ്കരൻനമ്പൂതിരി സെക്രട്ടറി കെ.ജെ ശ്രീലേഖ എന്നിവർ സംസാരിച്ചു. കെയർ ഹോം താക്കോൽ ദാനം നിർവഹിച്ചു മാന്നാർ:കെയർ ഹോം പദ്ധതി പ്രകാരം 3997ാം നമ്പർ മാന്നാർ സർവ്വീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ മുടക്കി ബുധനൂർ മുരപ്പിൽ സുരേഷിന് നിർമ്മിച്ചു നല്കിയ വീടിന്റെ താക്കോൽ ദാനം ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിശ്വംഭരപണിക്കർ, ബാങ്ക് പ്രസിഡന്റ ജെ.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.