മാന്നാർ: ദുരിതാശ്വാസ ഫണ്ട് ദുർവിനയോഗം ചെയ്ത പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ,പി പ്രവർത്തകർ ഉപരോധിച്ചു. ഗ്രാമപഞ്ചായത്തംഗമായ എൽ.രമാദേവി, ആശ മോഹൻദാസ്, അജിത സുനിൽ, ബി.ജെ.പി ജില്ലാ സെക്രട്ടറി ബി,ജയദേവ്, ഗോപൻ ചെന്നിത്തല , സജു കുരുവിള, മനീഷ് കളരിയ്ക്കൽ, വി,ബിനുരാജ്, പി.ഡി.ജോസ്, സോമൻ, പ്രവീൺ പ്രണവം, ഹരി മണ്ണൂരേത്ത്, കോമളൻ, ദേവരാജൻ എന്നിവർ പങ്കെടുത്തു