asram-sndp

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ആശ്രമം 1976 -ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ്-പഠനോപകരണ വിതരണവും താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റുമാരായ എൻ.കെ.നാരായണൻ,കലവൂർ എൻ.ഗോപിനാഥ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും നടന്നു. പൊതുസമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സന്തോഷ് പുതുക്കരശേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാന്ദൻ മുഖ്യപ്രഭാഷണം നടത്തി. സ്കോളർഷിപ്പ് വിതരണം യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.വി.സാനുവും പഠനോപകരണ വിതരണം യൂത്ത് മൂവ്മെന്റ് താലൂക്ക് പ്രസിഡന്റ് പി.വി. വേണുഗോപാലും നിർവഹിച്ചു. താലൂക്ക് വനിതാസംഘം സെക്രട്ടറി ബിന്ദു അജി,ശാഖ വൈസ് പ്രസിഡന്റ് ആർ.അശോക് കുമാർ,പോഷക സംഘടനകളായ എസ്.എൻ.ജി.എസ് പ്രാർത്ഥനാ സമിതി പ്രസിഡന്റ് പി.ജയാനന്ദൻ,എം.ഡി.എസ് ഗുരുമന്ദിരം പ്രസിഡന്റ് എം.ആനന്ദൻ,വനിതാസംഘം പ്രസിഡന്റ് മണി മോഹൻ,,സെക്രട്ടറി ആശാലാൽജി,പി.ബി.രാധാമണി,രമണി സുകുമാരൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി പി.കെ.ബാഹുലേയൻ സ്വാഗതം പറഞ്ഞു.