മാവേലിക്കര: പ്രളയത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട വലിയകുളങ്ങര പുത്തൻതറയിൽ വീട്ടിൽ രവീന്ദ്രന് ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണബാങ്കിന്റെ മേൽനോട്ടത്തിൽ വീട് നിർമ്മിച്ചു നൽകി. കെയർഹോം പദ്ധതിയിലുൾപ്പെടുത്തിയാണ് വീട് നിർമ്മിച്ചത്. എസ്.എൻ.ഡി.പി യോഗം കാരാഴ്മ കിഴക്ക് 2708ാം നമ്പർ ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ.നാരായണൻ അദ്ധ്യക്ഷനായി.
സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള, ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ, ഡെപ്യൂട്ടി രജിസ്ട്രാർ കെ.ജെ. ജോർജ്, പ്ലാനിംഗ് അസി.രജിസ്ട്രാർ ചന്ദ്രശേഖരകുറുപ്പ്, മാവേലിക്കര അസി.രജിസ്ട്രാർ ശ്രീവത്സൻ, ബാങ്ക് സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം അജിത സുനിൽ, മഞ്ജു, സിബി.എസ്, ബഹനാൻ ജോൺ മുക്കത്ത്, വർഗീസ് ഫിലിപ്പ്, തമ്പി കൗണടിയിൽ, സതീഷ് ചെന്നിത്തല, എം.സോമനാഥൻപിള്ള, വി.കെ.അനിൽകുമാർ, പൊന്നമ്മ മാത്യു, റീനാ രമേശ് ബാബു, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.