തുറവൂർ: നിയന്ത്രണം തെറ്റിയ കാർ നിർത്തിയിട്ടിരുന്ന മിനിലോറിയ്ക്കു പിന്നിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ തുറവൂർകവലയ്ക്ക് വടക്ക് റിലയൻസ് പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. പന്തൽ സാധനങ്ങൾ കയറ്റിയ എയ്സ് മിനിലോറിയ്ക്ക് പിന്നിൽ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. കാറിന്റെ മുൻവശം തകർന്നു. പരിക്കേറ്റ കാർ ഡ്രൈവറും മൂന്ന് യാത്രക്കാരും തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തുറവൂരിൽ മിനിലോറിക്ക് പിന്നിൽ ഇടിച്ചു തകർന്ന കാർ .