തുറവൂർ : എഴുപുന്ന തെക്ക് ചങ്ങരം ഗവ. യുപി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. തുറവൂർ - കുമ്പളങ്ങി റോഡരികിലെ കാടുകയറിയ കുളത്തിൽ രണ്ടാഴ്ചയ്ക്ക് മുമ്പും കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഗവ.ആയുർവേദ ആശുപത്രിയും ഇതിന് സമീപത്താണ്. ഏറെ ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയതോടെ സ്കൂളിൽ വരുന്ന കുട്ടികളും ആശുപത്രിയിൽ വരുന്ന രോഗികളും ബുദ്ധിമുട്ടുകയാണ്. രാത്രികാലങ്ങളിൽ ടാങ്കർ ലോറികളിലാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്.