ആലപ്പുഴ : കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിഅമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. ഒരു വർഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജെ.എസ്.എസിന്റെ നേതൃത്വത്തിൽ രാവിലെ 11ന് ശക്തി ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. കെ.ആർ. ഗൗരിഅമ്മ - ഒരു നേർക്കണ്ണാടി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം വി.എസ്. അച്യുതാനന്ദനും കെ.ആർ. ഗൗരിഅമ്മ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഉമ്മൻചാണ്ടിയും നിർവഹിക്കും. സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഗൗരിഅമ്മയെപ്പറ്റിയുള്ള പുസ്തകം പ്രകാശനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക - സാംസ്‌കാരിക - ആത്മീയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. തുടർന്ന് 11.45ന് പിറന്നാൾ കേക്ക് മുറിക്കലും ആദരിക്കലും നടക്കും. 3000 പേർക്ക് വിഭവസമൃദ്ധമായ പിറന്നാൾ സദ്യയും ഒരുക്കിയിട്ടുണ്ട്.