കുട്ടനാട് : കർമ്മനിരതരായ ഉദ്യോഗസ്ഥരുണ്ടെങ്കിലേ സമൂഹത്തിലെ സാധാരണക്കാർക്ക് നീതി ഉറപ്പാക്കാൻ കഴിയൂവെന്ന് ജില്ലാ ജഡ്ജി എ.ബദറൂദ്ദീൻ അഭിപ്രായപ്പെട്ടു. ജില്ലാ കളക്ടർ എസ്.സുഹാസിന് എസ്.കെ.ഫൗണ്ടേഷന്റെയും ആലപ്പുഴ പൗരാവലിയുടേയും സംയുക്താഭിമുഖ്യത്തിൽ നൽകിയ യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണാടി എസ്.കെ.ഫൗണ്ടേഷൻ ചെയർമാൻ ശശികലാധരൻ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി മുഖ്യപ്രഭാഷണം നടത്തി.മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ ഭദ്രദീപപ്രകാശനം നിർവ്വഹിച്ചു.സബ്ജഡ്ജുംജില്ലാ ലീഗൽസർവ്വീസ് അതോറിട്ടി സെക്രട്ടറിയുമായ എ.ഉദയകുമാർ,എസ്.കെ.ഫൗണ്ടേഷൻ ട്രസ്റ്റി സതി എസ്.നായർ,എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, യോഗം ഡയറക്ടർബോർഡംഗങ്ങളായ സന്തോഷ് ശാന്തി,എം.ഡി.ഓമനക്കുട്ടൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ സാബു തോട്ടുങ്കൽ,ജോർജ് മാത്യു പഞ്ഞിമരം, ബെന്നിച്ചൻ മണ്ണങ്കരച്ചിറ,സന്ധ്യാരമേശ്,എൻ.എസ്.എസ്.കുട്ടനാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി.നാരായണപിള്ള , ഡയറക്ടർബോർഡംഗം പി.പത്മനാഭപിള്ള തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ഉണ്ണികൃഷ്ണൻ കർത്താ സ്വാഗതവും എസ്.കെ.കൺവൻഷൻ സെന്റർ ഡയറക്ടർ പി.എസ്.ദേവരാജ് നന്ദിയും പറഞ്ഞു. മനുമങ്കൊമ്പ് അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി.