tg

ഹരിപ്പാട്: എൻ.എച്ച് -ടി.കെ.എം.എം കോളേജ് റോഡിന്റെയും ടി.കെ.എം.എം - വൈപ്പിൻ ജംഗ്ഷൻ റോഡിന്റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. എം.എൽ.എ ആസ്ഥി വികസന ഫണ്ടിൽ നിന്നും അൻപതും ഇരുപത്തിഒന്നും ലക്ഷം ചെലവാക്കിയാണ് ഈ രണ്ട് റോഡുകളും പി.ഡബ്ളി​യു.ഡി മുഖാന്തരം നിർമ്മിച്ചത്. മുൻസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.എം.രാജു, ജോൺ തോമസ്, കൗൺസിലർമാരായ എം.കെ.വിജയൻ, സുധാ സുശീലൻ, എം.സജീവ്, വൃന്ദ.എസ്, കാട്ടിൽ സത്താർ, രജനി, ശ്രീവിവേക് എന്നിവർ സംസാരിച്ചു.