പൂച്ചാക്കൽ : നിരവധി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന ഓടമ്പള്ളി ഗവ.യു.പി.സ്കൂളിൽ വായനോത്സവം തുടങ്ങി. 125 വർഷം പൂർത്തിയായ വിദ്യാലയത്തിൽ ഓരോ ക്ലാസ് ലൈബ്രറിയിലേക്കും 125 വീതം പുസ്തകങ്ങൾ ശേഖരിക്കുന്ന പുസ്തകപ്പെരുമ പദ്ധതി ആരംഭിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടയ്ക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ പ്രസിഡൻറ് ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്തംഗം ഷിബു വായനോത്സവ സന്ദേശ ഫലകം പ്രകാശനം ചെയ്തു. പൂച്ചാക്കൽ എസ്.ഐ പി.പി.ബാബു ലഹരി വിരുദ്ധ യജ്ഞം ഉദ്ഘാടനം ചെയ്തു.എസ്.എം.സി.ചെയർമാൻ അനീഷ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ എൻ.സി.വിജയകുമാർ, ബി.ആർ.സി ട്രെയിനർ ലിജിമോൾ എൻ.എസ്., സി.ആർ.സി. കോ-ഓർഡിനേറ്റർ രാജി, ജയരാജലക്ഷ്മി എന്നിവർ സംസാരിച്ചു.. ഒ
ചിത്രം: ഓടമ്പള്ളി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച പുസ്തക പെരുമ പദ്ധതി കുട്ടികളിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.