തുറവൂർ: പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായന മാസാചരണത്തിന് തുറവൂരിൽ തുടക്കമായി. തുറവൂർ ശ്രീഗോകുലം എസ്.എൻ.ജി.എം.കോളേജ് ഓഡിറ്റോറിയത്തിൽ തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമൻ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ അദ്ധ്യക്ഷയായി. വയലാർ ഗോപാലകൃഷ്ണൻ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ ഗോകുലം എസ്.എൻ.ജി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജോൺ ജോസഫ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രൊഫ.കെ.സദാനന്ദൻ, എഴുപുന്ന സു രേന്ദ്രൻ, എ. മിനി, സരള, റോസി എന്നിവരെ ആദരിച്ചു. തുറവൂർ ഗ്രാമപ ഞ്ചായത്തംഗങ്ങളായ ആർ.മോഹനൻ പിള്ള, ലതിക വിജയൻ ,പി .എൻ .പണിക്കർ ഫൗണ്ടേഷൻ ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.കെ.സി.രമേശൻ, സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം, ജോയിന്റ് സെക്രട്ടറി വിനയകുമാർ തുറവൂർ തുടങ്ങിയവർ സംസാരിച്ചു.