photo

ചേർത്തല: വയന വാരാചരണത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പി.എൻ. പണിക്കർ അനുസ്മരണം സിനിമ-നാടക ഗാന രചയിതാവ് ഷാജി ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക കെ.പി.ഷീബ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം. ബാബു, അദ്ധ്യാപിക ഡി.നിഷ എന്നിവർ സംസാരിച്ചു. ബാബു രാമചന്ദ്രൻ സ്വാഗതവും കെ.ഡി. അജിമോൻ നന്ദിയും പറഞ്ഞു.

 കാർത്ത്യായനി അമ്മയ്ക്ക് അരങ്ങിന്റെ ആദരം

പുസ്തകങ്ങളെ ജീവിതമാക്കിയ കാർത്ത്യായനിയമ്മയ്ക്ക് വായനാദിനത്തിൽ അരങ്ങിന്റെ നേതൃത്വത്തിൽ ആദരവ്. മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാർത്ത്യായനി അമ്മയെ വീട്ടിലെത്തിയാണ് ആദരിച്ചത്. 18 വർഷമായി ജില്ലയിലെ ഉത്സവ ആഘോഷ വേദികളിലേക്ക് ചെറു പുസ്തകങ്ങളുമായി കാർത്ത്യായനിയമ്മ എത്തിച്ചേരും. പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് കാർത്തിയാനിയമ്മയിലൂടെ ജനങ്ങളിലെത്തിയത്. വ്യക്തിത്വ വികസനത്തിനും സാംസ്‌കാരിക ബോധം വളർത്താനുമുള്ള പുസ്തകങ്ങളാണ് കൂടുതലായും വില്പന നടത്തിയിരുന്നത്. കായിപ്പുറത്തെ കാർത്ത്യായനിയമ്മയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ടി.ആർ.സുധീർ തൈപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് റിട്ട. ഡയറക്ടർ ഡോ.സിറാജുദ്ദീൻ കാർത്ത്യായനിയമ്മയെ ആദരിച്ചു. ഷിബു മുഹമ്മ, ശിവജി ആര്യക്കര, സുരേഷ് കായിപ്പുറം എന്നിവർ സംസാരിച്ചു. അരങ്ങ് രക്ഷാധികാരി സി.പി. ഷാജി മുഹമ്മ സ്വാഗതവും എം.കെ.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.

.................................

# തണ്ണീർമുക്കത്ത് വായനാമരം

തണ്ണീർമുക്കം പഞ്ചായത്ത് എൽ.പി.എസിലെ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ പി.എസ്. അൻസാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് അദ്ധ്യാപകരും ജനപ്രതിനിധികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് വായനാമരം നിർമ്മിച്ചു. കെ.ജെ. സെബാസ്​റ്റ്യൻ, സാജുമോൻ പത്രോസ്, സാനു സുധീന്ദ്രൻ, എൻ.വി.ഷാജി, എസ്.അജയഘോഷ്, ഡി.ബാബു, എ.എം. സ്‌നേഹലാൽ എന്നിവർ സംസാരിച്ചു.

സംസ്കാരയുടെ നേതൃത്വത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും വായനാദിനാചരണവും നടത്തി. ആര്യാട് ഭാർഗവൻ ഉദ്ഘാടനം ചെയ്തു.പൂച്ചാക്കൽ ഷാഹുൽ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് മാരാരിക്കുളം വായനാദിന സന്ദേശം നൽകി. വെട്ടയ്ക്കൽ മജീദ്,ഗീത തുറവൂർ, പ്രസന്നൻ അന്ധകാരനഴി, പ്രദീപ് കൊട്ടാരം, മോഹനൻ ചെട്ടിയാർ, ലീല രാമചന്ദ്രൻ,ബേബി തോമസ്,ഓമന തിരുവിഴ,ഗൗതമൻ തുറവൂർ എന്നിവർ സംസാരിച്ചു.

.............................

 വായനാശീലവുമായി എൻ.എസ്.എസ്

ഓട്ടോ ഡ്രൈവർമാരിൽ വായനാശീലം വളർത്താൻ പുസ്തകവുമായി മൂന്നാം വർഷവും മുഹമ്മ എ.ബി.വി.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻ.എസ്.എസ് വോളണ്ടിയർമാർ രംഗത്ത്. ആര്യക്കര ഓട്ടോ സ്​റ്റാൻഡിലെ ഡ്രൈവർമാർക്കാണ് പുസ്തകം നൽകിയത്. പ്രോഗ്രാം ഓഫീസർ എൽ. അർച്ചന, ലീഡർമാരായ സാന്ദ്ര സുദർശൻ, ശ്രീഹരി എന്നിവർ നേതൃത്വം നൽകി.
മുഹമ്മ ആസാദ് എൽ.പി സ്‌കൂളിൽ ആർട്ടിസ്​റ്റ് ബേബി വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. എം.പി. അജിത് കുമാർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പി.എസ്. ജ്യോതികല, കൺവീനർ ബുഷ്റമോൾ, റിട്ട.എച്ച്.എം അമ്മുക്കുട്ടി, പഞ്ചായത്തംഗം ദീപ അജിത് കുമാർ, അഞ്ജലി അനിൽകുമാർ, എൻ.ഷിജു എന്നിവർ സംസാരിച്ചു.
മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിൽ 'പുസ്തകവണ്ടി' രംഗത്തിറങ്ങി. സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കബ്‌സ് ആൻഡ് ബുൾബുൾസ് ആണ് പുസ്തകവണ്ടി ഒരുക്കിയത്. ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ നൽകി. കബ്ബ് മാസ്​റ്റർ മുഹമ്മദ് റാഫി, ഫ്‌ളോക്ക് ലീഡർ വി.എ.ജിനു മോൾ എന്നിവർ സംസാരിച്ചു.