ചേർത്തല : സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ എസ്.സുഹാസിന് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ സ്നേഹാദരം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് കളക്ടറുടെ ചേമ്പറിലെത്തി ആദരിച്ചു.സെക്രട്ടറി സാജുമോൻ പത്രോസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ.സെബാസ്റ്റ്യൻ,സാനു സുധീന്ദ്രൻ,എൻ.വി.ഷാജി എന്നിവർ പങ്കെടുത്തു.