കായംകുളം : കണ്ടല്ലൂർ വടക്ക് ചെറുവള്ളിൽ എൻ.സോമൻ (68)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. സി.പി.എം ജില്ലാ കമ്മിറ്റി അംഗം, കർഷക സംഘം ജില്ലാ സെക്രട്ടറി ,സംസ്ഥാന ജോയിന്റ് സെക്രട്ടറി, കെ.എസ്.വൈ.എഫ്, ഡി.വൈ.എഫ്.ഐ.ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡി.ബി.ഇ.എഫ്.ഐ.സംസ്ഥാന പ്രസിഡന്റ്, കാർത്തികപ്പള്ളി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ,കണ്ടല്ലൂർ എസ്.സി.ബി 2166 പ്രസിഡന്റ് ,കണ്ടല്ലൂർ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:സുശീല (ജില്ലാ സഹകരണ ബാങ്ക് ). മക്കൾ:ഡോ. സിന്ധുജ,എസ്. ആനന്ദ്.മരുമകൻ:വിനു.